2025ലെ സമാധാന നൊബേല്‍ പുരസ്കാരം മരിയ കൊറീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ അവകാശ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ലോകത്തിലെ സ്വാധീനമുള്ള വനിതകളില്‍ ഒരാളും കൂടിയാണ് മരിയ കൊറീന മച്ചാഡോ. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്. അതേസമയം ട്രംപിനെ നൊബേല്‍ കമ്മിറ്റി പരിഗണിച്ചില്ല. യുദ്ധങ്ങള്‍ നിര്‍ത്തിയതിന് തനിക്ക് നൊബേല്‍ വേണമെന്നതായിരുന്നു ട്രംപിന്റെ ആവശ്യം.

