ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ. 2016‑ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25‑ന് നടന്ന രാഷ്ട്രീയ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. നോമിനേറ്റഡ് അംഗങ്ങളായി പുതിയ നാല് പേർ രാജ്യസഭയിൽ എത്തും. അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്.
രാഷ്ട്രപതി നാമനിര്‍ദേശം ചെയ്‌തു; ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്

