രാജ്യത്ത് ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു. ബിജെപിയെ രാഷട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മതേതര കക്ഷികളും, പ്രാദേശിക പാര്‍ട്ടികളും വലിയ കരുതലോടെയാണ് നീങ്ങുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി നിരവധി നേതാക്കളാണ് ഇപ്പോള്‍ രംഗത്തുള്ളത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉത്തരേന്ത്യ‑ദക്ഷിണേന്ത്യ വ്യത്യാസമില്ലാതായാണ് ബിജെപിക്ക് എതിരേ രാഷട്രീയ പാര്‍ട്ടികള്‍ രംഗത്തു വരുന്നത്. 15 മാസങ്ങള്‍ക്കിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന കാരണം. അതിനോടൊപ്പം ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ദുര്‍ബലമാകുകയും പ്രാദേശിക കക്ഷികള്‍ പിടിച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം കൂടിയുണ്ട് . ഉത്തരേന്ത്യയിലെ ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 130 സീറ്റുകളും ഒരു കേന്ദ്രഭരണ പ്രദേശവും ഒരു പ്രധാന ആകര്‍ഷണമാണ്.
അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പട്‌നയില്‍ കൂടിക്കാഴ്ച നടത്തിയത്. മൂന്ന് വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തമിഴ്‌നാട്ടിലേക്കും വന്നു. ഇത്തരത്തില്‍ ഇതര രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ സഹകരണം പൊതുവെ ദേശീയ രാഷ്ട്രീയത്തില്‍ പതിവില്ലാത്തതാണ്.ഇതോടൊപ്പം തന്നെ ബി ജെ പിയും, കോണ്‍ഗ്രസും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങല്‍ലേക്ക് ഉറ്റുനോക്കുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ബി ജെ പി ദക്ഷിണേന്ത്യ പിടിക്കാന്‍ തെലങ്കാനയില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞ് ആരംഭം കുറിച്ചത്. കോണ്‍ഗ്രസാകട്ടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത് കന്യാകുമാരിയില്‍ നിന്നാണ്.ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 129 ലോക്‌സഭാ സീറ്റുകളിലും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും കണ്ണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്.
കര്‍ണാടകയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. എന്നാല്‍ തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ അതത് പ്രാദേശിക പാര്‍ട്ടികള്‍ ശക്തമാണ്. പ്രധാനമായും ഇവിടങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന 6–8 ശക്തമായ ജാതി ഗ്രൂപ്പുകളാണ്നിലവില്‍ കര്‍ണാടകയൊഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പൂജ്യമാണ് എന്ന് തന്നെ പറയാം.
കേരളവും, കര്‍ണ്ണാടകവുമാണ് കോണ്‍ഗ്രസിന് സ്വാധീനമുളള പ്രദേശങ്ങള്‍. എന്നാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ സ്ഥതി വളരെ ദുര്‍ബലമാണ്.ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇല്ലാത്ത ബദല്‍ എന്നതിലേക്ക് പല പാര്‍ട്ടികളും എത്തി തുടങ്ങിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുക എന്നത് തന്നെയാണ് ഈ പാര്‍ട്ടി നേതാക്കളുടെ നിരന്തര കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമാകുന്നത്.
English Summary: Non-Congress parties are in the alliance as an alternative to the BJP, including in South India
You may also like this video: