Site iconSite icon Janayugom Online

ആഗോള അയ്യപ്പ സംഗമതോടുള്ള നിസഹകരണം; വി ഡി സതീശനെതിരെ ഘടകകക്ഷികൾ, വിഷയം ചർച്ചചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം

ആഗോള അയ്യപ്പ സംഗമതോടുള്ള നിസഹകരണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ യുഡിഎഫിലെ ഘടകകക്ഷികൾ രംഗത്ത്. ഇതോടെ വിഷയം ചർച്ചചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളാണ് സതീശന്റെ നിലപാടിനെ എതിർക്കുന്നത്. അയ്യപ്പ സംഗമവുമായി സഹകരിക്കണം എന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. 

കോൺഗ്രസിനുള്ളിലും സതീശനെതിരെ മുറുമുറുപ്പ് ഉണ്ട്. സംഗമത്തിനോട് സഹകരിക്കണമെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെയും കെ സുധാകരന്റെയും അഭിപ്രായമെന്നറിയുന്നു. സമുദായ സംഘടനകളായ
എസ്എൻഡിപിയും എൻഎസ്എസും സംഗമത്തെ സ്വാഗതം ചെയ്തിരുന്നു. മുന്നണി നേതക്കാളുടെ യോഗം വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായാണ് ചേരുന്നത്. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും.

Exit mobile version