Site iconSite icon Janayugom Online

കോവിഡല്ല; ആറു പേര്‍ ‘പനി ’ ബാധിച്ച് മരിച്ചതായി ഉത്തര കൊറിയ

ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്ത് ആറ് പേര്‍ പനി ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാന വാരത്തിനു ശേഷം രാജ്യവ്യാപകമായി പനി പടര്‍ന്നു പിടിച്ചതായാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ ആറ് പേര്‍ മരിച്ചു. മേയ് 12 ന് മാത്രം 18,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,87,800 പേരെ ഐസോലേഷനിലേക്ക് മാറ്റിയതായും ഏജന്‍സി അറിയിച്ചു. എന്നാല്‍ കോവിഡ് എന്നതിനു പകരം പനി എന്നുമാത്രമാണ് റിപ്പോര്‍ട്ടിലുടനീളം രോഗബാധയെ പരാമര്‍ശിച്ചത്.

പനി ബാധിച്ച് മരിച്ച ആറ് പേരില്‍ ഒരാളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരുന്നതായും മറ്റ് റിപ്പോര്‍ട്ടുകളുണ്ട്. 25 ദശലക്ഷം വരുന്ന ജനങ്ങള്‍ക്ക് വാക്സിന്‍ എടുക്കാത്തതിനാല്‍ ഉത്തര കൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തല്‍. ഏപ്രില്‍ 25 ന് നടന്ന സെെനിക പരേഡാണ് രോഗബാധയുടെ ഉറവിടമെന്നും ആരോഗ്യ വിദ‍ഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും ആഭ്യന്തര നിയന്ത്രണത്തിലേര്‍പ്പെടുത്തിയ ഇളവുകളും രോഗബാധയ്ക്ക് കാരണമായെന്നും വിലയിരുത്തുന്നു. ഈ വർഷമാദ്യം, ചൈനയുമായുള്ള വ്യാപാര നിയന്ത്രണം ലഘൂകരിച്ചതാണ് നിലവിലെ രോഗബാധയിലേക്ക് നയിച്ചതെന്നും രാജ്യത്തെ ഒരു വിഭാഗം ഗവേഷകര്‍ പറയുന്നു. 

Eng­lish Summary:North Korea says six peo­ple have died of ‘fever’
You may also like this video

Exit mobile version