യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഷി ജിൻപിങും ദക്ഷിണ കൊറിയയിൽ നടക്കുന്ന എപെക് ഉച്ചകോടിക്കായി എത്താനിരിക്കെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. അതേസമയം ഏത് പ്രകോപനത്തെയും പ്രതിരോധിക്കാൻ സജ്ജമാണെന്നും യുഎസുമായുള്ള സൈനിക സഖ്യം തങ്ങൾക്കുണ്ടെന്ന കാര്യം കിം ജോങ് ഉൻ മറക്കരുതെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി. എന്നാൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ട്രംപും ജിൻപിങും ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ നടക്കുന്ന ഏഷ്യ–പസഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ (എപെക്) ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം ഉച്ചകോടിയിൽ ചർച്ചയായേക്കും. കൂടാതെ മേഖലയിലെ സൈനിക–രാഷ്ട്രീയ സംഘർഷങ്ങളും ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകാനിടയുണ്ട്.
വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ

