ജോലിക്ക് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. തമിഴ്‌നാട്ടില്‍ കടലോറന്‍ കാട്ടുമന്നാര്‍ കോയിലിലുള്ള ഗ്രാമത്തിലാണ് സംഭവം. സി കണ്ണന്‍(41) നല്‍കിയ പരാതിയില്‍ ഭാര്യ ദിവ്യ ഭാരതിയെ പൊലീസ് അറസ്റ്റു ചെയ്തു. ദിവ്യ അരിമില്ലില്‍ ജോലിക്ക് പോകുന്നത് കണ്ണന് താല്‍പര്യമില്ലായിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം ദമ്പതികള്‍ തമ്മില്‍ ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. പരസ്പരം വഴക്കിട്ടതിനു ശേഷം കണ്ണന്‍ കിടന്നുറങ്ങി. ഈ സമയം ഭക്ഷണം തയ്യാറാക്കാന്‍ തിളപ്പിച്ച എണ്ണ എടുത്ത് കണ്ണന്റെ ശരീരത്തിലേക്ക് ദിവ്യ ഒഴിക്കുകയായിരുന്നു.
കണ്ണന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന് പത്തുശതമാനം പൊള്ളലേറ്റതായും ആരോര്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ദിവ്യക്കെതിരകെ കേസെടുത്തിരിക്കുന്നത്.

