21 December 2025, Sunday

Related news

December 20, 2025
December 12, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 1, 2025
November 30, 2025
November 29, 2025

ജോലിക്ക് പോകാന്‍ അനുവദിച്ചില്ല; ഭര്‍ത്താവിന്റെ മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

Janayugom Webdesk
ചെന്നൈ
September 19, 2025 9:09 pm

ജോലിക്ക് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. തമിഴ്‌നാട്ടില്‍ കടലോറന്‍ കാട്ടുമന്നാര്‍ കോയിലിലുള്ള ഗ്രാമത്തിലാണ് സംഭവം. സി കണ്ണന്‍(41) നല്‍കിയ പരാതിയില്‍ ഭാര്യ ദിവ്യ ഭാരതിയെ പൊലീസ് അറസ്റ്റു ചെയ്തു. ദിവ്യ അരിമില്ലില്‍ ജോലിക്ക് പോകുന്നത് കണ്ണന് താല്‍പര്യമില്ലായിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം ദമ്പതികള്‍ തമ്മില്‍ ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. പരസ്പരം വഴക്കിട്ടതിനു ശേഷം കണ്ണന്‍ കിടന്നുറങ്ങി. ഈ സമയം ഭക്ഷണം തയ്യാറാക്കാന്‍ തിളപ്പിച്ച എണ്ണ എടുത്ത് കണ്ണന്റെ ശരീരത്തിലേക്ക് ദിവ്യ ഒഴിക്കുകയായിരുന്നു.

കണ്ണന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന് പത്തുശതമാനം പൊള്ളലേറ്റതായും ആരോര്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ദിവ്യക്കെതിരകെ കേസെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.