യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ കേരളത്തിൽ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ആർബിഐ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ശക്തികാന്തദാസ്. ഇത് സംബന്ധിച്ചു നൽകിയ പരാതികൾക്കുള്ള മറുപടിയിലായിരുന്നു പ്രതികരണം. ഗൂഗിൾ പേ വഴി സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്ന് പണം എത്തിയെന്ന പേരിൽ വ്യാപാരികളുടേതടക്കം നിരവധി അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ പണമെടുക്കാനോ കഴിയാതെ ഇടപാടുകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് ചില വ്യാപാരികൾ ബാങ്കുകളുമായി ബന്ധപ്പെട്ടിരുന്നു.
അപ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട വിവരം മിക്കവരും അറിഞ്ഞത്. പൊലീസിന്റെ നാഷണൽ സൈബർ ക്രൈം പോർട്ടൽ (എൻസിസിആർപി) വഴി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് ബാങ്കുകൾ പറഞ്ഞിരുന്നത്. ഒരു ഇടപാടുകൊണ്ട് മാത്രം അക്കൗണ്ട് ബ്ലോക്ക് ആകുമെന്ന് കരുതാൻ കാരണമില്ലെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ പറഞ്ഞു.
English Summary:Not aware of UPI account freeze: Reserve Governor
You may also like this video