Site iconSite icon Janayugom Online

ശീതകാല ഒളിമ്പിക്സിനു ശേഷം അധിനിവേശം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെെന

ശീതകാല ഒളിമ്പിക്സിനു ശേഷം ഉക്രെയ്‍ന്‍ അധിനിവേശം നടത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടെന്ന പ്രചാരണം നിഷേധിച്ച് ചെെന. ശീതകാല ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് ഉക്രെയ്‌നിലേക്ക് ആക്രമണം നടത്തരുതെന്ന് ചൈനീസ് ഉദ്യോഗസ്ഥർ മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ന്യൂയോര്‍ക്ക് ടെെംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒളിമ്പിക്‌സ് സമാപന ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം നടന്ന ആക്രമണം സംബന്ധിച്ച് ചെെനയ്ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടെെംസിന്റെ റിപ്പോര്‍ട്ട് വ്യാജമാണെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ചെെനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

Eng­lish Summary:not been asked to invade after the Win­ter Olympics; china
You may also like this video

Exit mobile version