വൃത്തിഹീനമായ സാഹചര്യത്തില്‍ നെടുങ്കണ്ടം കിഴക്കേക്കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളാ ഹോട്ടല്‍ അടച്ച് പൂട്ടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പരിശോധനയില്‍ മലിനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പരിഹാരനിര്‍ദേശങ്ങള്‍ രേഖ മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടുവാന്‍ നോട്ടീസ് നല്‍കിയത്.
അടുക്കളയ്ക്ക് സമീപം ഡ്രെയിനേജ് ടാങ്ക് പൊട്ടി ഒഴുകിയ നിലയിലും പച്ചക്കറി അവശിഷ്ടങ്ങള്‍ അടക്കം ജൈവ മാലിന്യങ്ങള്‍ അഴുകിയും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലും കാണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മുണ്ടിയെരുമ കല്ലാര്‍ പട്ടംകോളനി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ നേത്യത്വം നല്‍കി.
English Summary: Not cleaned despite warning: Prominent hotel finally shut down
You may also like this video