ഉത്തരാഖണ്ഡില്‍ ബാങ്ക് മാനേജറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍. ധാര്‍ചുലയില്‍ ശനിയാഴ്ചയാണ് സംഭവം. എസ്ബിഐ ധാര്‍ച്ചുല ശാഖയിലെ മാനേജരായ മുഹമ്മദ് ഒവൈസിന് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരന് ലീവ് നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് വഴക്കിലേക്ക് കലാശിച്ചത്. സുരക്ഷാ ജീവനക്കാരനായ വിമുക്ത ഭടന്‍ ദീപക് ഛേത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റ ബാങ്ക് മാനേജറെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദീപക്കിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മാനേജര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും, അര്‍ഹമായ അവധി തരാതെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് തീകൊളുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
രണ്ട് വര്‍ഷമായി ധാര്‍ച്ചുലയിലെ എസ്ബിഐ ശാഖയിലാണ് ദീപക് ജോലി ചെയ്യുന്നത്.
ശനിയാഴ്ച ബാങ്ക് തുറന്നതിന് പിന്നാലെയാണ് ദീപക് ബാങ്കിലെത്തി മാനേജരുമായി തര്‍ക്കത്തിലാവുകയും.തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയ പെട്രോള്‍ മുഹമ്മദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്.
English Summary; not give leave; The security guard threw petrol on the bank manager and set him on fire
You may also like this video