23 January 2026, Friday

Related news

January 23, 2026
January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026

അര്‍ഹമായ ലീവ് നല്‍കിയില്ലെന്ന് പരാതി; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി സുരക്ഷാ ജീവനക്കാരന്‍

Janayugom Webdesk
ഡെറാഡൂൺ
May 7, 2023 4:28 pm

ഉത്തരാഖണ്ഡില്‍ ബാങ്ക് മാനേജറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍. ധാര്‍ചുലയില്‍ ശനിയാഴ്ചയാണ് സംഭവം. എസ്ബിഐ ധാര്‍ച്ചുല ശാഖയിലെ മാനേജരായ മുഹമ്മദ് ഒവൈസിന് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരന് ലീവ് നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് വഴക്കിലേക്ക് കലാശിച്ചത്. സുരക്ഷാ ജീവനക്കാരനായ വിമുക്ത ഭടന്‍ ദീപക് ഛേത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റ ബാങ്ക് മാനേജറെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ദീപക്കിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മാനേജര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും, അര്‍ഹമായ അവധി തരാതെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് തീകൊളുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
രണ്ട് വര്‍ഷമായി ധാര്‍ച്ചുലയിലെ എസ്ബിഐ ശാഖയിലാണ് ദീപക് ജോലി ചെയ്യുന്നത്. 

ശനിയാഴ്ച ബാങ്ക് തുറന്നതിന് പിന്നാലെയാണ് ദീപക് ബാങ്കിലെത്തി മാനേജരുമായി തര്‍ക്കത്തിലാവുകയും.തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയ പെട്രോള്‍ മുഹമ്മദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്.

Eng­lish Sum­ma­ry; not give leave; The secu­ri­ty guard threw petrol on the bank man­ag­er and set him on fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.