Site iconSite icon Janayugom Online

ലഖിംപൂർ ഖേരി: വിചാരണ മന്ദഗതിയിലല്ലെന്ന് സുപ്രീം കോടതി

ലഖിംപൂർ ഖേരി കേസിന്റെ വിചാരണ മന്ദഗതിയിലല്ലെന്നും അതിന്റെ പുരോഗതി പരോക്ഷമായി നിരീക്ഷിക്കുന്നത് തുടരുമെന്നും സുപ്രീം കോടതി. വിചാരണ മന്ദഗതിയിലാണെന്ന് ഇരകളുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രകടിപ്പിച്ച ആശങ്കയ്ക്ക് മറുപടിയായാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പ്രസ്താവന. വിചാരണ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് സംബന്ധിച്ച് ലഖിംപൂർ ഖേരിയിലെ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി യില്‍ നിന്ന് കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം അടുത്ത വാദം കേൾക്കുന്നത് വരെ തുടരും. മിശ്രയുടെ ജാമ്യാപേക്ഷയിൽ ജനുവരി 25ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഈ കേസിൽ വിചാരണ കോടതി റിപ്പോർട്ട് സമർപ്പിച്ചത്. മിശ്രയ്ക്ക് എട്ടാഴ്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. കേസില്‍ വിസ്തരിക്കപ്പെട്ട സാക്ഷികളുടെ വിശദാംശങ്ങളടങ്ങിയ വിചാരണയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കീഴ്‌ക്കോടതിയോട് നിർദേശിച്ചിരുന്നു.

Eng­lish Sum­ma­ry: ‘Not slow paced’, says Supreme Court on tri­al in Lakhim­pur Kheri vio­lence case
You may also like this video

Exit mobile version