Site iconSite icon Janayugom Online

ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം; ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്തെ ചില ജില്ലകളില്‍ അടുത്ത ദിവസങ്ങളിലുണ്ടായ ചെറിയ തോതിലുള്ള വിറയൽ, ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിലുണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ചെറിയ തോതിലുള്ള ചലനങ്ങളായതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അതോറിറ്റി അറിയിച്ചു. കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടു ചെയ്തത്. 

ENGLISH SUMMARY:State Dis­as­ter Man­age­ment Author­i­ty not to wor­ry about the sound that from under the earth
You may also like this video

Exit mobile version