കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഹര്‍ജിക്കാരനായ ശിവ്ഖേരയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ശങ്കര്‍നാരായണന്‍ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഒരു സ്ഥാനാര്‍ത്ഥിക്കും, നിശ്ചിതശതമാനം വോട്ട് കിട്ടാത്ത അവസരത്തില്‍ ആ മണ്ഡലങ്ങളില്‍ വിജയിയെ തീരുമാനിക്കാന്‍ ബദല്‍ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണെന്ന 170-മത് നിയകമ്മീഷന്‍ റിപ്പോര്‍ട്ടും അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാണിച്ചു.
English Summary:
Notice on the petition for re-election if Nota wins
You may also like this video: