Site icon Janayugom Online

കാട്ടാനയെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുട്യൂബർക്ക് നോട്ടീസ്

വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തതിനു വനം വകുപ്പ് കേസ് എടുത്ത കിളിമാനൂർ സ്വദേശി അമല അനുവിനെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു നോട്ടീസ് നൽകി.

ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമ്മയുടെ കൈവശം നോട്ടീസ് നൽകി മടങ്ങി. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യം.

ഇന്നു വൈകുന്നേരത്തിനകം ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനാണ് വനം വകുപ്പ് നീക്കം. 1962ലെ വനം വന്യ ജീവി നിയമം അനുസരിച്ചായതിനാൽ റിമാൻഡ് ചെയ്ത ശേഷമേ ജാമ്യം പരിഗണിക്കൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വിഷയത്തിൽ മന്ത്രിയും ഇടപെട്ട സാഹചര്യത്തിൽ കേസ് കടുപ്പിക്കാനാണു നീക്കം.

Eng­lish summary;Notice to the YouTu­ber who cap­tured the scenes by pro­vok­ing wild elephant

You may also like this video;

Exit mobile version