സമഗ്ര ശിക്ഷ കേരള ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷിസൗഹൃദ വെർച്വൽ ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ സബ് ജില്ലാതല ഉദ്ഘാടനം ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേശ് നിർവ്വഹിച്ചു
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗഹൃദ പരമായ അന്തരീക്ഷം ഒരുക്കി സ്കൂൾ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിലിരുന്ന് വീക്ഷിക്കുവാൻ അവസരമൊരുക്കുകയാണ് ബി ആർ സി. ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും ചെങ്ങന്നൂർ ബി ആർ സിയുടെ ഭിന്നശേഷി വിഭാഗം വിദ്യാർഥിനി യുമായ നവമി സുരേഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പദ്ധതി വിശദീകരണം ചെങ്ങന്നൂർ ബിപിസി ഇൻചാർജ് പ്രവീൺ വി നായർ നിർവഹിച്ചു
ചടങ്ങിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ചെറിയനാട് പഞ്ചായത്ത് ക്ലസ്റ്റർ കോഡിനേറ്റർ ഹരിഗോവിന്ദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു കുമാരി, അധ്യാപകരായ ജി. രാധാകൃഷ്ണൻ ‚രാജേഷ് കുമാർ, സത്യഭാമ , സന്യ എസ്, ബിന്ദു കെ എസ്എന്നിവർ സംസാരിച്ചു
English Summary:
Now for Naomi, the classroom will be at home
You may also like this video: