Site iconSite icon Janayugom Online

സിപിഐ സംഘം മണിപ്പൂരില്‍; മണിപ്പൂരിനെ രക്ഷിക്കുവാന്‍ ഇനി ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ: ഡി രാജ

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ട മണിപ്പൂരിനെ രക്ഷിക്കുവാന്‍ ഇനി ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിന്റെയാകെ നേതാവായിരുന്ന സിപിഐ നേതാവ് ഹിജാം ഇറാഹബോട്ടിനെ പോലുള്ളവരാണ് സംസ്ഥാനത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നു കൊണ്ട്, മണിപ്പൂരില്‍ ഇപ്പോഴുണ്ടായിരിക്കുന്ന അശാന്തി പരിഹരിക്കുന്നതിന് എല്ലാ വിഭാഗത്തെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഐ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എം പി, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, അസമിലെ മുതിര്‍ന്ന മഹിളാ നേതാവ് അസോമി ഗോഗോയ്, സംസ്ഥാന സെക്രട്ടറി തൊറെയ്‌ന്‍ സിങ്, മുന്‍ സംസ്ഥാന സെക്രട്ടറി എല്‍ സോത്തിന്‍ കുമാര്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ട്.
ഇന്നലെ ചുരാചന്ദ്പൂര്‍, മോറയ്, ഇംഫാല്‍ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്നും നാളെയും വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന സിപിഐ നേതാക്കള്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയുമായും കൂടിക്കാഴ്ച നടത്തും.

Eng­lish sum­ma­ry; Now only the peo­ple can save Manipur: D Raja

you may also like this video;

Exit mobile version