Site icon Janayugom Online

കോവിഡ് പരിശോധനക്ക് ഇനി ഉമിനീര്‍ സാംപിള്‍

ഉമിനീരില്‍ നിന്ന് കോവിഡ് അണുക്കളെ അതിവേഗം കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ത്വരിത ആന്റിജന്‍ പരിശോധന കിറ്റ് ഇന്ത്യയിലെത്തുന്നു. ഇതിനായി ലോര്‍ഡ്‌സ് മെഡും സിങ്കപ്പൂര്‍ ആസ്ഥാനമായ പ്രമുഖ പരിശോധനാ കിറ്റ് നിര്‍മ്മാണ കമ്പനി സെന്‍സിംഗ് സെല്‍ഫ് ലിമിറ്റഡുമായി കരാറൊപ്പുവെച്ചു. ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസിന്റെ ഫാര്‍മ ഡിവിഷനാണ് ലോര്‍ഡ്‌സ് മെഡ്. കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് നടത്താവുന്ന ഉമിനീര്‍ പരിശോധനയുടെ ഫലം 99 ശതമാനം കൃത്യതയുള്ളതാണ്. മുംബൈ വസായിലുള്ള നിര്‍മ്മാണ യൂണിറ്റിലാണ് ലോര്‍ഡ്‌സ് മെഡ് പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കുക. സെന്‍സിംഗ് സെല്‍ഫുമായുള്ള കരാറിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും ലോര്‍ഡ്‌സ് മാര്‍ക് സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതനുസരിച്ച് കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന ഓഫീസുകളിലും ഫാക്ടറികളിലും വിമാനത്താവളങ്ങളിലും കുറഞ്ഞ സമയം കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ ഈ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കും. ഗ്രാമീണ മേഖലകളില്‍ കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിന് രാജ്യത്തെങ്ങുമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. 

Eng­lish Sum­ma­ry: Now sali­va sam­ple for covid test

You may like this video also

Exit mobile version