Site icon Janayugom Online

ഇനി ‘ഓര്‍മ്മയിലേക്ക്’: തൃശൂരില്‍ പൊതുദര്‍ശന കഴിഞ്ഞു, ഇനി വടക്കാഞ്ചേരിയിലേക്ക്

KPAC

തൃശൂരിലേക്ക് എത്തിച്ച കെപിഎസി ലളിതയുടെ ഭൗതീകദേഹം കേരള സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വച്ചു. അക്കാദമിയുടെ ചെയർ പേഴ്സൺ ആയിരുന്നു കെപിഎസി ലളിത. അക്കാദമിയിലെ സഹപ്രവർത്തകരും തൃശൂരിലെ സാംസ്കാരിക പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു. മുൻമന്ത്രി സുനിൽ കുമാർ, സത്യൻ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് വാര്യർ, തൃശൂർ കോർപറേഷൻ മേയർ എം കെ വർഗ്ഗീസ് തുടങ്ങിയ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

തുടർന്ന് വടക്കാഞ്ചേരിയിലെ ‘ഓർമ’ എന്ന വീട്ടിലെത്തിച്ച് നാലു മണിയോടെ സംസ്കാര ചടങ്ങുകൾകൾ നടക്കും.

Eng­lish Sum­ma­ry: Now to ‘Orma’: Pub­lic view­ing is over in Thris­sur, now to Vadakkancherry

You may like this video also

Exit mobile version