Site icon Janayugom Online

ഇനി അര്‍ദ്ധനഗ്നയായി നീന്താം; സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബെര്‍ലിന്‍ പിന്‍വലിച്ചു

swimming

ബെർലിനിൽ‌ സ്ത്രീകൾക്കും ഇനി അർധനഗ്നരായി പൊതു നീന്തൽ കുളത്തിൽ ഇറങ്ങാമെന്ന് നിയമം. മേൽവസ്ത്രമില്ലാതെ നീന്തൽ കുളത്തിൽ ഇറങ്ങിയതിന്റെ പേരിൽ തന്നെ പുറത്താക്കിയതിനെതിരെ ഒരു യുവതി നൽകിയ പരാതിയിലാണ് പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും മേൽവസ്ത്രമില്ലാതെ നീന്തൽ കുളത്തിൽ ഇറങ്ങാൻ അനുമതി നൽകണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ലിംഗഭേദമന്യേ എല്ലാവർക്കും അർധനനഗ്നരായി നീന്തൽ കുളത്തിൽ ഇറങ്ങാമെന്ന് പുതിയ നിയമത്തില്‍ പറയുന്നു. അധികൃതർ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും കുളത്തിലുപയോഗിക്കുന്ന വസ്ത്രത്തിലുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്സ്പഴ്സന് പരാതി നൽകുകയായിരുന്നു. ബെർലിനിലെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്സ്പഴ്സൻ ഓഫിസ് അറിയിച്ചു.
പൊതു നീന്തൽകുളങ്ങൾ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മേൽവസ്ത്രമില്ലാത്ത സ്ത്രീകൾക്ക് നീന്തൽകുളത്തിൽ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കു വരെ ഏർപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Now you can swim half-naked; Berlin lifts ban on women

You may also like this video

Exit mobile version