Site iconSite icon Janayugom Online

ഇന്ത്യയില്‍ കേരളത്തിലൊഴികെ മറ്റൊരിടത്തും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നില്ല: സുപ്രീം കോടതി

രാജ്യത്ത് കേരളത്തിലൊഴികെ ഒരു സംസ്ഥാനത്തും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് സുപ്രീം കോടതി. 2017ല്‍ യുപി നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേ ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പ്രസ്താവന.

രാജ്യത്ത് ആരും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാറില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടപ്പോള്‍ ജസ്റ്റിസ് നാഗരത്‌ന ഒരു പക്ഷേ കേരളത്തിലൊഴികേ എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.നാമനിര്‍ദേശ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ ബാജ്‌പേയി വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നല്‍കിയെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അനുഗ്രഹ് നാരായണ്‍ സിങാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ഹര്‍ഷ് വര്‍ധന്റെ കാലാവധി നേരത്തേ കഴിഞ്ഞതിനാല്‍ ഹൈദരാബാദ് ഹൈക്കോടതി ഈ ഹരജി സെപ്റ്റംബറില്‍ തള്ളിയിരുന്നു.അഴിമതിയാരോപണങ്ങള്‍ പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആരോപണങ്ങള്‍ അഴിമതിക്ക് നിരക്കുന്നതല്ലെന്നും അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടില്ലെന്നും പറഞ്ഞാണ് ഹൈദരാബാദ് ഹൈക്കോടതി ഹരജി തള്ളിയത്.

പിന്നാലെയാണ് നാരായണ്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്.ഇംഗ്ലണ്ടിലെ സെഫേഡ് സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് ബിരുദമുണ്ടെന്നാണ് 2017ലെ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെയൊരു സര്‍വകലാശാലയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാരായണ്‍ സിങ് ഹരജി നല്‍കിയത്.

Eng­lish Summary:
Nowhere in India except Ker­ala is vot­ing based on can­di­date’s edu­ca­tion­al qual­i­fi­ca­tion: Supreme Court

You may also like this video:

Exit mobile version