Site iconSite icon Janayugom Online

ആണവശേഷി നിർവീര്യമാക്കും; ഇറാനെതിരായ ആക്രമണങ്ങളിൽ ആരുടെയും സഹായം ആവശ്യമില്ലെന്നും ഇസ്രയേൽ

ഇറാന്റെ ആണവശേഷി നിർവീര്യമാക്കുമെന്നും ഈ ആക്രമണങ്ങളിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.
ഇറാനെതിരായ അക്രമണങ്ങളിൽ അമേരിക്ക ഇസ്രയേലിനെ പിന്തുണക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് പ്രസിഡന്റ് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല.

പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേൽ‑ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ. റഷ്യൻ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. അമേരിക്ക ഇസ്രയേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ.

Exit mobile version