Site iconSite icon Janayugom Online

ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: പ്ര​തി പിടിയിൽ

കെ​എ​സ്ആ​ർടിസി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കൊല്ലം മൈ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​റാ​ണ് (43) അറസ്റ്റിലായത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ബസില്‍ വച്ചായിരുന്നു സംഭവം. കൊ​ല്ലം സി​റ്റി പൊ​ലീ​സാ​ണ് ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ഇയാളെ പി​ടി​കൂ​ടി​യ​ത്. പ്രതിക്കെതിരെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് അ​ട​ക്കം പു​റ​പ്പെ​ടു​വി​ച്ചിരുന്നു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ് അറിയിച്ചിരുന്നു.

കെ​എ​സ് ആ​ർടിസി ബ​സി​ൽ കൊ​ട്ടി​യ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെയാണ് പ്ര​തി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. യു​വ​തി ഇ​യാ​ളു​ടെ ദൃശ്യം മൊ​ബൈ​ൽ ഫോണിൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ദൃശ്യം സഹിതമാണ് ഈ​സ്റ്റ് പൊ​ലീ​സാിൽ പരാതി നൽകിയത്.

Exit mobile version