Site iconSite icon Janayugom Online

കിടക്കകളുടെ എണ്ണം ബാധകമല്ല; സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും ഇനിമുതൽ ഏകീകൃത ഷിഫ്റ്റ്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം നോക്കാതെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു നിലവില്‍ ഈ ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നത്. 

കിടക്കകളുടെ എണ്ണം നോക്കാതെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6–6‑12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ നിര്‍ദേശിക്കുന്നു.

Exit mobile version