Site icon Janayugom Online

കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെ

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,159 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 3.56 ശതമാനമാണ്. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3,073 പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 28 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,15,212 ആയി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,35,47,809 ആയി. ഇന്നലെ 15,394 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.53 ശതമാനമാണ്.

Eng­lish sum­ma­ry; num­ber of covid patients has increased

You may also like this video;

Exit mobile version