Site iconSite icon Janayugom Online

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

covidcovid

സൗദിയില്‍ ഇന്ന് 5600 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. അമ്പത് ലക്ഷത്തോളം പേര്‍ ഇത് വരെ ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍, 5,628 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 3511 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു.രാജ്യത്ത് ഇതുവരെ 50 ലക്ഷത്തോളം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. അത്യാസന്ന നിലയിലുള്ള 287 പേരുള്‍പ്പെടെ 37,223 പേര്‍ നിലവില്‍ ചികിത്സയിലുള്ളത്.

ENGLISH SUMMARY:number of Covid patients in Sau­di Ara­bia has exceed­ed six lakh
You may also like this video

Exit mobile version