Site icon Janayugom Online

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തില്‍ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേര്‍ മരിച്ചു. 5,11,230 പേരെ ഇതുവരെ കോവിഡില്‍ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 60298 പേര്‍ രോഗമുക്തരായി. നിലവില്‍ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്.

Eng­lish sum­ma­ry; num­ber of covid patients in the coun­try is declining

You may also like this video;

Exit mobile version