Site iconSite icon Janayugom Online

നൂപുർ ശർമയുടെ തലവെട്ടുന്നവർക്ക് വീട് വാഗ്ദാനം; അജ്‌മേർ ദർഗ പുരോഹിതൻ അറസ്റ്റിൽ

പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബിജെപി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കായി തിരച്ചില്‍ നോട്ടീസിറക്കിയിരുന്നു. വീഡിയോ ക്ലിപ്പിലാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്യുന്നത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം.

ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറയുന്നുണ്ട്. മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണിത്. ചിസ്തിയുടെ വീഡിയോയെ അജ്‌മേര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാന്‍ അപലപിച്ചിരുന്നു. 

സല്‍മാന്‍ ചിസ്തിയെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത് വരികയാണെന്നും മദ്യപിച്ച് കൊണ്ടാണ് ഇയാള്‍ വീഡിയോ ക്ലിപ്പ് എടുത്തിരുന്നത് എന്നാണ് കരുതുന്നതെന്നും അജ്മീര്‍ എഎസ്പി വികാസ് സാങ്‌വാന്‍ പറഞ്ഞു.

Eng­lish Summary:Nupur Shar­ma offers home to behead­ers; Ajmer dar­gah priest arrested

You may also like this video:

Exit mobile version