നടി സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം നടത്തിയത് വീട്ടിലെ നഴ്‌സും ഭര്‍ത്താവും ചേര്‍ന്നാണെന്ന് പൊലീസ്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2.4 കോടി വിലവരുന്ന പണവും സ്വര്‍ണവുമാണ് അപഹരിക്കപ്പെട്ടത്.
സോനത്തിന്റെ ഭര്‍തൃമാതാവിന്റെ സഹായിയായ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവ് സ്വകാര്യകമ്പനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. എന്നാല്‍ മോഷണംപോയ പണവും സ്വര്‍ണവും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary; nurse and her husband arrested for burglary at Actress Sonam Kapoor house
You may also like this video;