Site iconSite icon Janayugom Online

ജർമനിയിൽ ജോലിഭാരം കുറക്കുന്നതിനു വേണ്ടി രോഗികളെ കൊല പ്പെടുത്തി; നഴ്സിന് ജീവപര്യന്തം തടവ്

ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി 10 രോഗികളെ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ്. ജർമനിയിലെ 44 കാരിയായ പാലിയേറ്റീവ് കെയർ നഴ്സാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പടിഞ്ഞാറൻ ജർമനിയിലെ വൂർസെലെനിലെ ഒരു ആശുപത്രിയിലാണ് സംഭവം. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ആറ് മാസത്തിനിടെയാണ് ഇവർ ഈ കൊലപാതകൾ നടത്തിയത്.

രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു പ്രതി കിടപ്പുരോഗികളായ വയോധികരെ വിഷാംശമുള്ള മരുന്നുകൾ ഇൻജക്ഷൻ വഴി നൽകി കൊലപ്പെടുത്തിയത്. പ്രതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ആഹെനിലെ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവനുസരിച്ച് ശിക്ഷാ കാലാവധിയിൽ 15 വർഷം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അർഹതയുണ്ടാകൂ.

Exit mobile version