കോന്നി മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം കല്ലറ സ്വദേശി അനു ഭവനത്തിൽ അബിൻ (19) ആണ് തൂങ്ങി മരിച്ചത്. കോന്നി മെഡിക്കൽ കോളേജിലേക്ക് കയറുന്ന ഭാഗത്തെ കെട്ടിടത്തിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു അബിൻ. കെട്ടിടത്തിനുള്ളിലെ ഫാനിൽ ആണ് തൂങ്ങിയത്. കോന്നി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.