ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം. ജിഎസ്‌എല്‍വി മാര്‍ക്- 2 റോക്കറ്റ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.42‑നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്) ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയില്‍പ്പെട്ട എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01. ഈ പരമ്പരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.
English Summary;NVS-01 launch successful
You may also like this video