Site iconSite icon Janayugom Online

അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ രൺവീര്‍ അല്ലബാദിയ സുപ്രീംകോടതിയെ സമീപിച്ചു

അശ്ലീല പരാമര്‍ശ കേസില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് രണ്‍വീര്‍ കോടതിയെ സമീപിച്ചത്. അസം, മഹാരാഷ്ട്ര പൊലീസാണ് രണ്‍വീര്‍ അല്ലബാദിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി‘ലെ രണ്‍വീറിന്റെ അശ്ലീലം നിറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യം വിവാദമായതിന് പിന്നാലെയാണ് നടപടി. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നതായി രണ്‍വീര്‍ പറഞ്ഞു. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു.

Exit mobile version