ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25ന്. ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമാണിത്. ഏപ്രില്‍ 30 നായിരുന്നു ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം.
വൈകുന്നേരം 04:29 മുതല്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണം 05:42 ഓടെ അവസാനിക്കും, കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല. 02:29 ന് ഐസ്‌ലാന്‍ഡിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. ചെന്നൈയില്‍ വൈകുന്നേരം 05:13 മുതല്‍ 05:45 വരെ ഗ്രഹണം ദൃശ്യമാകും.
English Summary: October 25 Solar Eclipse: The last solar eclipse of the year
You may like this video also