9 September 2024, Monday
KSFE Galaxy Chits Banner 2

ഒക്ടോബര്‍ 25ന് സൂര്യഗ്രഹണം: ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2022 7:45 pm

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25ന്. ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമാണിത്. ഏപ്രില്‍ 30 നായിരുന്നു ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം.
വൈകുന്നേരം 04:29 മുതല്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണം 05:42 ഓടെ അവസാനിക്കും, കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല. 02:29 ന് ഐസ്‌ലാന്‍ഡിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. ചെന്നൈയില്‍ വൈകുന്നേരം 05:13 മുതല്‍ 05:45 വരെ ഗ്രഹണം ദൃശ്യമാകും. 

Eng­lish Sum­ma­ry: Octo­ber 25 Solar Eclipse: The last solar eclipse of the year

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.