Site icon Janayugom Online

ഒഡിഷ തീവണ്ടി ദുരന്തം; സമഗ്ര അന്വേഷണം നടത്തണം: സിപിഐ

288 പേരുടെ മരണത്തിനും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഒഡിഷ തീവണ്ടി ദുരന്തത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മനുഷ്യമുഖമില്ലാത്ത ഏത് പരിഷ്കാരവും മാനുഷിക ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ അഭിപ്രായപ്പെടുന്നതാണ്. 

ജനങ്ങളെ കുറിച്ച് തീരെ ഉത്ക്കണ്ഠയില്ലാത്ത മോഡി സര്‍ക്കാര്‍ ബുള്ളറ്റ് തീവണ്ടികള്‍ അവതരിപ്പിക്കുകയും വണ്ടികളുടെ വേഗത വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. പാതകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ട കാര്യത്തില്‍ അവര്‍ ഒട്ടും തല്പരരുമല്ല. അപകടത്തിന്റെ കാരണങ്ങള്‍, പാത ഉള്‍പ്പെടെ റെയില്‍വേ സൗകര്യങ്ങളുടെ ശേഷി, അതോടൊപ്പം അധികൃതര്‍ കാട്ടിയ അനാസ്ഥ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും മതിയായ ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Summary:Odisha train dis­as­ter; A thor­ough inves­ti­ga­tion should be con­duct­ed: CPI

You may also like this video

Exit mobile version