Site iconSite icon Janayugom Online

ഔദ്യോഗിക രഹസ്യം ചോർത്തി; കൊച്ചി കപ്പൽ ശാലയിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ

arrestarrest

കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ സംഭവത്തിൽ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നാണ് ആരോപണം. 

ഐഎൻഎസ് വിക്രാന്തിന്റെയും ചിത്രങ്ങൾ ശ്രീനിഷ് പകർത്തിയതായി കണ്ടെത്തി. ചിത്രങ്ങൾ സമൂഹമാധ്യമം വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങൾ കൈമാറിയതെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീനിഷിനെ റിമാൻഡ് ചെയ്തു. 

Eng­lish Sum­ma­ry: Offi­cial secret leaked; Con­tract employ­ee of Kochi Ship­yard arrested

You may also like this video

Exit mobile version