ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്റെ പരിപാടിക്കിടെ ഉറങ്ങിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ജിഗാര്‍ പട്ടേലിനെതിരെയാണ് നടപടി സ്വീകരിച്ചത്. കച്ചിലെ ഭൂകമ്ബബാധിതരായ 14,000 ത്തോളം ആളുകള്‍ക്ക് വീട് കൈമാറുന്ന ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥന്‍ മയങ്ങിയത്.
ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ ജിഗാര്‍ പട്ടേല്‍ ഉറങ്ങുന്നത് കാമറയില്‍ പെട്ടിരുന്നു. ജോലിയില്‍ വീഴ്ച വരുത്തിയെന്ന കാരണം കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 1971ലെ ഗുജറാത്ത് സിവിൽ സർവീസ് (അച്ചടക്കവും അപ്പീലും) ചട്ടങ്ങളുടെ റൂൾ 5(1)(എ) പ്രകാരമാണ് കടുത്ത അശ്രദ്ധയ്ക്കും ഡ്യൂട്ടിയിലുള്ള അർപ്പണബോധത്തിനും ജിഗർ പട്ടേലിനെ സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മോശം പെരുമാറ്റവും വീഴ്ചയും കാരണമാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
English Sammury: Official suspended for sleeping during Gujarat Chief Minister’s event

