Site icon Janayugom Online

ആ​ദ്യ ട്വ​ൻറി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം നേടി ഇന്ത്യ

India j

കാര്യവട്ടത്ത് നടക്കുന്ന ടി20 മത്സരത്തില്‍ ആ​ധി​കാ​രി​ക ജ​യം നേടി ഇന്ത്യ. കെ ​എ​ൽ രാ​ഹു​ലും സൂ​ര്യ​കു​മാ​ർ യാ​ദ​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടി​ന് 106. ഇ​ന്ത്യ 16.4 ഓ​വ​റി​ൽ ര​ണ്ടി​ന് 110. ചെ​റി​യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്കും തു​ട​ക്കം പി​ഴ​ച്ചു. 17 റ​ൺ​സി​നി​ടെ രോ​ഹി​ത്ത് ശ​ർ​മ്മ​യെ​യും വി​രാ​ട് കോ​ഹ്‌ലി​യു​ടെ​യും വി​ക്ക​റ്റ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി. രോ​ഹി​ത്ത് ശ​ർ​മ പൂ​ജ്യ​ത്തി​നും കോ​ഹ്‌ലി ​മൂ​ന്ന് റ​ൺ​സി​നു​മാ​ണ് പു​റ​ത്താ​യ​ത്. കെ.​എ​ൽ. രാ​ഹു​ലി​നോ​പ്പം സൂ​ര്യ​കു​മാ​ർ യാ​ദ​വു കൂ​ടി ചേ​ർ​ന്ന​തോ​ടെ മ​ത്സ​ര​ത്തി​ൻറെ നി​യ​ന്ത്രണം ഇ​ന്ത്യ ഏ​റ്റെ​ടു​ത്തു. രാ​ഹു​ൽ 56 പ​ന്തി​ൽ നാ​ല് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 51 റ​ൺ​സെ​ടു​ത്തു. സി​ക്സ് പ​റ​ത്തി​യാ​ണ് രാ​ഹു​ൽ അ​ർ​ധ സെ​ഞ്ചു​റി തി​ക​ച്ച​ത്. 33 പ​ന്തി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 50 റ​ൺ​സാ​ണ് സൂ​ര്യ​കു​മാ​ർ നേ​ടി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​ഗി​സോ റ​ബാ​ഡ​യും ആ​ൻറി​ച്ച് നോ​ർ​ട്ട്ജെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഒ​ൻ​പ​ത് റ​ൺ​സി​നി​ടെ അ​ഞ്ച് മു​ൻ​നി​ര വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. അ​ർ​ഷ്ദീ​പ് സിം​ഗി​ൻറെ​യും ദീ​പ​ക് ച​ഹാ​റി​ൻറെ​യും മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തകർത്തത്. 

Eng­lish Sum­ma­ry: Offi­cial vic­to­ry for India in the first Twenty20

You may like this video also

Exit mobile version