Site icon Janayugom Online

പ്രവാസി മലയാളികള്‍ക്കായി മലയാളി ഉദ്യോഗസ്ഥര്‍: ഇന്ത്യന്‍ എംബസികളില്‍ മലയാളം അറിയുന്നവരെ നിയമിക്കുമെന്ന് വിദേശകാര്യമന്ത്രി

gulf

ഗൾഫിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാമെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മുപടി പറയുകയായിരുന്നു മന്ത്രി.

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരിൽ ഗണ്യമായ ഭാഗം മലയാളികളാണെന്നും അവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ സംസാരിക്കാൻ ഇന്ന് എംബസികളിൽ വേണ്ടത്ര മലയാളികളില്ലെന്നും അത് പ്രശ്ന പരിഹാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Malay­alee offi­cials for Malay­alees among expatriates

You may like this video also

Exit mobile version