Site iconSite icon Janayugom Online

വിലകുറഞ്ഞ മദ്യം മൊത്തമായി ബാറുകാര്‍ക്ക് മറിച്ചു നല്‍കി ഉദ്യോഗസ്ഥര്‍

വിലകുറഞ്ഞ മദ്യം മൊത്തമായി ബാറുകാര്‍ക്ക് മറിച്ചു നല്‍കി ബവ്റിജസ് കോര്‍പറേഷന്‍  ഉദ്യോഗസ്ഥര്‍. മദ്യ കിട്ടാത്ത ബാറുടമകള്‍ പരാതിപ്പെട്ടതോടെ ബവ്കോം എംഡി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച കഴക്കൂട്ടം മേനംകുളം വെയര്‍ഹൗസിലെത്തിയത് 300 കെയ്സ് വിലകുറഞ്ഞ മദ്യം ലിറ്ററിന് 570 രൂപയുള്ള കിങ്സ് റം പോയതെല്ലാം ഒറ്റ ബാറുടമയ്ക്കാണെന്നാണ് കണ്ടെത്തല്‍. രണ്ടാഴ്ച  മുന്‍പ് തൊടുപുഴ വെയര്‍ഹൗസില്‍  രണ്ടര ലീറ്ററിന്‍റെ വിലകുറഞ്ഞ മദ്യമെത്തി. 300 കെയ്സ് മദ്യം അപ്പോള്‍ തന്നെ ബാറുകാര്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്തു മുഴുവനും വാങ്ങിയെടുത്തു. രണ്ടിടത്തും  മദ്യം കിട്ടാത്ത ബാറുകാര്‍ പരാതിയുമായി ബവ്റിജസ് കോര്‍പറേഷനിലെത്തി. സംസ്ഥാനത്തെ രണ്ടിടത്തു മാത്രമല്ല, മിക്കയിടങ്ങളിലും ഇത്തരത്തില്‍ പരാതികളുയരുന്നുണ്ട്. സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാനും വെയര്‍ഹൗസില്‍ നിന്നു ബാറിലേക്കാണ് പോകുന്നതെന്നുള്ള വ്യാപക പരാതിയുണ്ടായിരുന്നു. വിലകുറഞ്ഞ മദ്യ ബ്രാന്‍ഡുകള്‍ വെയര്‍ഹൗസിലെത്തുമ്പോള്‍ താല്‍പര്യമുള്ള ബാറുകാരെ മാനേജര്‍മാര്‍ തന്നെ അറിയിക്കും. ഇതനുസരിച്ച് ബാറുകാര്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യുന്നതാണ് രീതി. പരാതികള്‍ ഏറിയതോടെ ബവ്കോ എംഡി യോഗേഷ് ഗുപ്ത അന്വേഷണം തുടങ്ങി. പരിചയമില്ലാത്ത വെയര്‍ഹൗസ് മാനേജര്‍മാരെ കബളിപ്പിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥരാണ്  ഇക്കാര്യം ചെയ്യുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Offi­cials sold cheap liquor in bulk to barmen
you may also like this video:

Exit mobile version