Site iconSite icon Janayugom Online

കോഴിക്കോട് ‑ഊട്ടി റോഡിൽ അജ്ഞാത വാഹനത്തിൽ നിന്നും വീണ്ടും ഓയിൽ ചോർന്നു, വീഡിയോ

vehiclevehicle

കോഴിക്കോട് ‑ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ — കൂളിമാട് റോഡിൽ വീണ്ടും അജ്ഞാത വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു. എളമരം പാലത്തിനു സമീപത്താണ് റോഡിൽ ഓയിൽ ചോർന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ തവണയാണ് ഇതേ ഭാഗത്ത് റോഡിലാകെ പരന്നുകിടക്കുന്ന നിലയിൽ ഓയിൽ കണ്ടെത്തിയത്.

ഞായറാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയാണ് റോഡിൽ ഓയിൽ ഉള്ള വിവരം ശ്രദ്ധയിൽ പെട്ടത്. ഇതു വഴിയെത്തിയ ബൈക്ക് തെന്നിയതോടെ ബൈക്ക് യാത്രക്കാരൻ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാവൂർ പൊലീസിനെയും മുക്കം ഫയർ സ്റ്റേഷനിലും വിവരമറിയിച്ചു.

മാവൂർ എസ്ഐ കെ മഹേഷ് കുമാറിന്റെ നേതൃത്ത്വത്തിൽ പൊലീസ് വാഹനങ്ങൾ നിയന്ത്രിച്ചു.കൂടാതെ സ്ഥലത്തെത്തിയ മുക്കം ഫയർ യൂണിറ്റ് അംഗങ്ങൾ റോഡിൽ വെള്ളം പമ്പ് ചെയ്ത് റോഡിലെ ഓയിലിന്റെ സാന്നിധ്യം ഒഴിവാക്കി.

മുക്കം ഫയർ സ്റ്റേഷൻ എസ് ടിഒ എം അബ്ദുൽ ഗഫൂർ , ഗ്രേഡ് എ എസ്ടിഒ. അബ്ദുൽ ഷുക്കൂർ , കെ സി സലീം, എം സൈബിൻ, പി യാനവ്, ഒ ജലീൽ , ഹോംഗാർഡ് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. അതേസമയം ഒന്നിടവിട്ട ദിവസങ്ങളിൽ ഓയിൽ റോഡിൽ കണ്ടെത്തുകയും തെന്നിവീണ് അപകടങ്ങൾ പതിവാകുകയും ചെയ്തതോടെ എത്രയും പെട്ടെന്ന് ഇതിന് കാരണമായ വാഹനം കണ്ടെത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Oil leak in Mavoor Road

You may also like this video

Exit mobile version