Site iconSite icon Janayugom Online

പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ; കോഴിക്കോട് നാടകീയ രംഗങ്ങള്‍

ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസിൽ എത്തിയതോടെയാണ് കോഴിക്കോട് ഡി എം ഒ ഓഫീസിൽ കസേരക്കായി വടംവലി . സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.

 

സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിക്കുകയായിരുന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.

Exit mobile version