കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലക്കപ്പാറ — വാൽപ്പാറ അതിർത്തിയിലാണ് സംഭവം. മലക്കപ്പാറ ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന മേരി തോമസ് (67) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒരു മണിയോടെ വീടിന്റെ വാതിലുകൾ തകർത്ത് അകത്തേക്ക് കടന്ന കാട്ടാന ഉറങ്ങിക്കിടക്കുകയായിരുന്ന മേരിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്കോടിയെങ്കിലുിം പിന്തുടർന്നെത്തിയ ആന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മേരിയും മകളും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

