Site icon Janayugom Online

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയിലുപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍.
ആലപ്പുഴ അമ്പലപ്പുഴ കോമളപുരം മണ്ണഞ്ചേരി ആപ്പൂര് വെളിയില്‍ വീട്ടില്‍ ഹല്‍ഷാദ് (28), തമിഴ്‌നാട് നീലഗിരി പന്തല്ലൂര്‍ കണിച്ചം വയലില്‍ പട്ടാര വീട്ടില്‍ ബജീഷ് എന്നുവിളിക്കുന്ന മണി (44), കോമളപുരം മണ്ണഞ്ചേരി തോട്ടുചിറ വീട്ടില്‍ രമേഷ് (45) എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ഭാഗത്തുനിന്നാണ് പ്രതികളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നരുവാമൂട് ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ ഭാനുമതിയമ്മയുടെ മകള്‍ പത്മാവതിയെന്ന പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് സൈലോ കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. പിന്നീട് ഇവരെ സംഘം കാട്ടാക്കട കാപ്പിക്കാട് ഭാഗത്തെ റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് നടന്ന് നടത്തിയ അന്വേഷണത്തില്‍ ആദ്യം പിടിയിലായത് മലയിന്‍കീഴ് സ്വദേശി ഗണേശനാണ്. അതിനുശേഷം അല്‍-അമീന്‍, ജസീം, ഫിലിപ്പ്, സനല്‍കുമാര്‍ എന്നിവരും അറസ്റ്റിലായിരുന്നു.

Eng­lish Sumam­ry: old­women kid­napped and robbed of gold; Three more accused were arrested
You may also like this video

Exit mobile version