Site iconSite icon Janayugom Online

ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കരായി തെരഞ്ഞെടുത്തു

പതിനെട്ടാം ലോക്സഭായുടെ സ്പീക്കരായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെയായിരുന്നു ഓം ബിര്‍ളയെ സ്പീക്കറായി തെര‍ഞ്ഞെടുത്തത്. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്തും, ഓംബിര്‍ളയായിരുന്നു സ്പീക്കര്‍. ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിച്ചിരുന്നു. ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയും സ്‌പീക്കർ ഡയസിലേക്ക്‌ ആനയിച്ചു.

സ്‌പീക്കർ സ്ഥാനത്തേക്ക്‌ ഓം ബിർളയുടെ പേര്‌ നിർദേശിച്ച 13 പ്രമേയങ്ങളാണുണ്ടായിരുന്നത്‌. കൊടിക്കുന്നിൽ സുരേഷിന്റെ പേര്‌ നിർദേശിച്ച്‌ മുന്ന്‌ പ്രമേയങ്ങളും. ഓം ബിർളയുടെ പേര്‌ നിർദേശിച്ച്‌ ആദ്യം നരേന്ദ്ര മോഡി പ്രമേയം അവതരിപ്പിച്ചു. 

പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് അതിനെ പിൻതാങ്ങുകയും ചെയ്തു.ഈ പ്രമേയം ആദ്യം സമർപ്പിച്ച പ്രമേയമെന്ന നിലയിൽ ശബ്‌ദവോട്ടിന്‌ ഇടുകയായിരുന്നു. ഇതിൽ ഓം ബിർള വിജയിച്ചതോടെ ബാലറ്റ് ഉപയോഗിച്ചോ, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനോ പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചതുമില്ല.

Eng­lish Summary:
Om Bir­la was elect­ed as Lok Sab­ha Speaker

You may also like this video:

Exit mobile version