കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി ഒമാന്‍ .കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.എന്നാൽ, മസ്ജിദുകളിൽ സാധാരണ പ്രാർഥനകൾ തുടരും.പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയുള്ളൂ .
ജനുവരി 23 മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ.തൊഴിൽ ഇടങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്നും ജീവനക്കാരിൽ പകുതിപേർ മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് സുപ്രീം കമ്മിറ്റി നിർദ്ദേശം.
അതേസമയം, റസ്റ്റാറൻറുകൾ, കഫെകൾ, കടകൾ, മറ്റു ഹാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷൻ, സാമൂഹിക അകലം, മാസ്കുകൾ ധരിക്കൽ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.
english summary;Oman tightens restrictions
you may also like this video;