Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം ; 12 പേരുടെ പരിശോധനാഫലം ഇന്ന്

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും.

മഹാരാഷ്ട്ര ഡൽഹി ഗുജറാത്ത് രാജസ്ഥാൻ കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസും കുട്ടികൾക്കുള്ള വാക്സിനേഷനും സംബന്ധിച്ച കൂടിയാലോചനകൾക്കായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ യോഗവും ഇന്ന് ചേരും. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്.
eng­lish summary;Omicron cas­es are on the rise in India
you may also like this video;

Exit mobile version